Thursday, July 3, 2008

അവന്റെ അപ്പന്റെ ഹര്‍ത്താല്‍

ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഏതോ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവ് ഒരു ന്യൂസ് ചാനലില്‍ ഇരുന്നു പറയുകയാ കേരളം ഞങ്ങള്‍ സ്തംഭിപ്പിക്കും. എന്നു വച്ചാ ഈ കഴുവര്ടമോന്റെ അപ്പന് സ്ത്രീധനം കിട്ടിയതല്ലേ കേരളം. വഴിയേ പോകുന്ന കാക്ക ഏതെങ്കിലും ഒരു നേതാവിന്റെ തലയില്‍ തൂറിയാല്‍ അതിനും ഹര്‍ത്താല്‍. പെട്രോള്‍ വില കൂടിയപ്പോ എത്ര ഹര്‍ത്താല്‍ നടത്തി ഇവിടെ, എന്നിട്ട് വിലകുറക്കാന്‍ കഴിഞ്ഞോ ഈ പന്നന്മാര്‍ക്ക് ??, ഇവിടെ സാക്ഷരത കൂടിയതായിരിക്കും കാരണം. കാശ്മീരില്‍ ആരെങ്ങിലും എന്തെങ്ങിലും കാണിച്ചതിന് കേരള ജനത എന്ത് പിഴച്ചു ?? പ്രതിഷേധം ഉള്ളവര്‍ക്ക് വേണമെങ്ങില്‍ ഒരു പ്രകടനം നടത്താം, അല്ലെങ്ങില്‍ ഉപവസിച്ചു സമരം നടത്താം, ഇതു ഒരു സംസ്ഥാനം മുഴുവന്‍ നിശ്ചലം ആക്കുക എന്ന് വച്ചാല്‍... ഇവനെയൊക്കെ കുനിച്ചു നിര്‍ത്തി ആസനത്തില്‍ ശൂലം തറക്കാന്‍ ആരും ഇല്ലല്ലോ ദൈവമേ.. ജനാതിപത്യം വേണ്ടാ, പട്ടാളം വരണം.. എങ്ങിലെ ഈ നായ്ക്കള്‍ പഠിക്കൂ. ഈ വ്യവസ്ഥിതി മാറണം കുറ്റം ചെയ്‌താല്‍ ശിക്ഷ വേണം, അത് ഇവിടെ ഇല്ലല്ലോ, ആര്ക്കും ആരെയും എന്തും ചെയ്യാം.. ശക്തന്‍ തമ്പുരാന്റെ ഇവിടെ വേണ്ടത്, അന്ന് ആളുകള്‍ക്ക് സ്വസ്ഥം ആയി ജീവിക്കാമായിരുന്നു, ചെറിയ കുറ്റങ്ങള്‍ക്ക് പോലും അദ്ദേഹം കര്‍ശന ശിക്ഷ കൊടുത്തിരുന്നു, അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു,
ഇവിടെ സൗദി അറേബ്യയില്‍ കഴിഞ്ഞ കൊല്ലം രാജ്യത്തിന്റെ രാജാവ് തന്നെ മരിച്ചിട്ടും പബ്ലിക് ലീവ് കൊടുത്തില്ല കാരണം ഒരു ദിവസം നിശ്ചലം ആയാല്‍ രാജ്യം പുരോഗതിയില്‍ നൂറു ദിവസം പുറകോട്ടു പോകും എന്നായിരുന്നു, ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ്. അതിന് ഇവിടെ ആര്‍ക്കു നേരം, എങ്ങിനെ നാളെ ഹര്‍ത്താല്‍ നടത്താം എന്നല്ലേ നോക്കുന്നതു..

എന്നെങ്ങിലും ഇതിനു ഒരു മാറ്റം ഉണ്ടാവുമോ ?????

Wednesday, July 2, 2008

പോളിയില്‍ ഇന്ന് - 2

പിന്നെ പിന്നെ ഞങ്ങള്‍ വെള്ളമടിക്കാന്‍ പോകുന്നത് തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലെ കമ്പം എന്ന സ്ഥലത്തായിരുന്നു, ഞാനും ചോറ്റുകുഴിയും ജോസ്പും ശുണ്ണിയും. ഏതെങ്കിലും അവധി ദിവസങ്ങളില്‍ എന്തെങ്ങിലും കാരണം പറഞ്ഞു വീട്ടില്‍നിന്നും ചാടും. ചോറ്റുകുഴിയും ജോസ്പും സ്ഥിരമായി വരുന്നത് ചന്ദ്രന്‍ ചേട്ടന്‍ ഓടിക്കുന്ന കമ്പംമെട്ട്-ചങ്ങനാശ്ശേരി കൊണ്ടോടി ബസിനായിരുന്നു. എട്ടേകാലിനു അത് അണക്കരയില്‍ എത്തും, അവിടുന്ന് ഞാനും അന്ന് മാത്രം അതില്‍ കയറും, ചോറ്റുകുഴി വീട്ടില്‍ നിന്നു കപ്പ പുഴുക്കും ഇറച്ചി കറിയും പിന്നെ ടച്ചിങ്സ് നു മഞ്ഞ നിറത്തിലുള്ള നാരങ്ങാ അച്ചാറും കൊണ്ടുവരും. കുമളിയില്‍ ഇറങ്ങി, പാമ്പനാറ്റില്‍ നിന്നു ശുണ്ണിയും എത്തിയാല്‍ നേരെ തമിഴ്നാട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു സ്റ്റൈലന്‍ ബസില്‍ കയറി നേരെ കമ്പം ചെല്ലും, K A S നല്ല ബസ്സ് ആയിരുന്നു, തമിഴന്മാര്‍ പാട്ടും കൂത്തും ഒക്കെ ഉള്ള ബസിലെ കയറൂ. കമ്പത്ത് ചെന്നു ഏതെങ്കിലും വൈന്‍ ഷോപ്പില്‍ കയറി ഒരു ലിറ്റര്‍ വാങ്ങും, പിന്നെ നേരെ കെ കെ പെട്ടി റോഡില്‍ ഒരു നല്ല സ്ഥലം ഉണ്ട്, അവിടെ പോകും. അതൊരു ചെറിയ മണ്‍ റോഡ് ആയിരുന്നു നിറയെ തണല്‍ മരങ്ങളും ഒരു വശം തടാകവും മറുവശം കണ്ടവും, നല്ല കാറ്റും, റോഡ് ആണെങ്ങിലും ആള്‍ സഞ്ചാരം ഇല്ലായിരുന്നു. വെള്ളം അടിക്കാന്‍ പറ്റിയ സ്ഥലം. അതും ഓപ്പണ്‍ സ്പേസ്. ചോറ്റുകുഴിക്ക് ഒരു സ്വഭാവം ഉണ്ട്, തലയ്ക്കു പിടിച്ചാല്‍ ഏതെങ്കിലും മരത്തില്‍ കയറണം. അത് പുള്ളീടെ വീക്നെസ്സാ. ഞാന്‍ ഇതിലേ കയറി അതിലേ ഇറങ്ങും എന്നും പറഞ്ഞു വലിഞ്ഞു കയറി ഏതെങ്കിലും ചാഞ്ഞു കിടക്കുന്ന ശിഖ്‌രത്തില്‍ കൂടി ഇറങ്ങും, പിറ്റേദിവസം ക്ലാസ്സില്‍ വരുമ്പോഴാ ദേഹത്ത് മുള്ള് കൊണ്ടു കീറിയ പാടുകള്‍ ഒക്കെ കാണുക. പിന്നെ നേരെ ഏതെങ്കിലും തീയേറ്ററില്‍ കയറി ഒരു തമിഴ് പടവും കണ്ടു തിരിച്ചു വരും. അപ്പോഴേക്കും രാത്രി ആയിരിക്കും. കുമളിയില്‍ നിന്നു പിന്നെ കൊണ്ടോടിക്ക് കയറി പോകും ഒരിക്കല്‍ ഞാന്‍ ഇറങ്ങി കഴിഞു അവന്മാര്‍ രണ്ടും ഉറങ്ങി പോയി, ലാസ്റ്റ് സ്റ്റോപ്പില്‍ വച്ചു ചന്ദ്രന്‍ ചേട്ടനാ രണ്ടിനേം എഴുന്നെല്പിച്ചത്, അന്ന് ജോസ്പും ചോറ്റുകുഴീടെ വീട്ടില്‍ കിടന്നു, ചോറ്റുകുഴിക്ക് വീട്ടില്‍ കയറാനും ഒരു സൂത്രം ഉണ്ട്, കതകില്‍ മുട്ടിയിട്ട് തുറക്കാന്‍ തുടങ്ങുമ്പോ ഓടി പോയി മൂത്രം ഒഴിക്കും, മമ്മി വാതിക്കല്‍ നിന്നും പോയിട്ടേ ആശാന്‍ അകത്തു കയറു. അപ്പോള്‍ മണം കിട്ടില്ലല്ലോ.
ക്ലാസ്സ് കഴിഞ്ഞാ നേരെ റിസ്സാസ് കടയില്‍ ചെന്നു ഒന്നു വലിക്കും, കൂട്ടിനു മനോജോ ജോസ്പോ കാണും എത്രപേര്‍ ഉണ്ടെങ്ങിലും ഒരു വില്‍സ് മാത്രമെ വാങ്ങു, എന്നിട്ട് മാറി മാറി വലിക്കും, കാരണം പൈസ ഇല്ലാത്തത് തന്നെ. പിന്നെ സ്റ്റാന്‍ഡില്‍ ചെന്നു ജയകൃഷ്ണയില്‍ കയറി ഇരുന്നു അവരുമായി വര്ത്തമാനം പറഞ്ഞിരിക്കും, ൨ രൂപയ്ക്കു കടലയും വാങ്ങി കഴിച്ച്‌. വണ്ടി പോകാന്‍ ഇനിയും കാണും ൧൦-൧൫ മിനിട്ട്, ൪.൩൫ നു എറണാകുളത്തിനു പോകുന്ന ഒരു EBT ഉണ്ട് അതിലെ കിളി ഒരു അച്ചായി ആയിരുന്നു, ഊറായി എന്നാണു പേര്, ഇടിവാള്‍ ആ പേര് ഉറക്കെ വിളിക്കും, കേള്‍ക്കുന്നവര്‍ക്ക് അതൊരു തെറി ആയിട്ടെ തോന്നു. പുറപ്പെടാറാകുംമ്പോഴേക്കും വണ്ടിയുടെ മുന്‍പില്‍ ചെന്നു നിന്നു അവരോടൊപ്പം ആളെ വിളിയാണ്, എട്ടാം മൈല്, പത്താം മൈല്, പുറ്റടി, വണ്ടന്‍മേട്, ആമയാര്‍, പുളിയന്‍മല വഴി കട്ടപ്പന കട്ടപ്പന കട്ടപ്പന... തമിഴ്നാടു സ്റ്റാന്‍ഡില്‍ നിന്നു അണ്ണാച്ചികള്‍ വരുമ്പോ വിളിയൊന്നു പരിഷ്കരിക്കും, സീറ്റ് ഇറുക്കേന്‍ ടേപ്പ് ഇറുക്കേന്‍ പാട്ടിറുക്കേന്‍ എം ജി ആര്‍ പടം ഇറുക്കേന്‍... അപ്പൊ അവര്ക്കു സന്തോഷം ആവും. പിന്നെ ഡോറില്‍ നിന്നുള്ള ആ പോക്ക്.. ആറാം മൈല്‍ എത്തുമ്പോ രാജാവ് ഒരു നൂറു ഉമ്മയൊക്കെ തന്നു ഇറങ്ങും, എട്ടാം മൈല്‍ ആവുമ്പോ ഞാനും. പിന്നെ അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പാണ്.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞങ്ങള്‍ പാന്‍ പരാഗ് ഒന്നു പരീക്ഷിച്ചു. സംഗതി കൊള്ളാം, പിന്നെ കുറെ നാളത്തേക്ക് അതായി ഉച്ചക്ക് ചോറ് ഉണ്ട് കഴിഞ്ഞാല്‍. തുളസി എന്നൊരു സാധനം ആയിരുന്നു ബെസ്റ്റ്. ജോസ്പിന്റെ കണ്ടു പിടിത്തം ആയിരുന്നു അത്. കൂടെ ചിലപ്പോ ഒരു വെറ്റിലയും ഇടും. രാഘവനും ശുണ്ണിയും ആയിരുന്നു ക്ലാസ്സിലെ തമ്പാക്കിന്റെ ഹോള്‍സെയില്‍. രാഘവന്‍ ഹാന്‍സും ശുണ്ണി ഗണേഷും. അന്ന് ശംഭു അത്ര പോപ്പുലര്‍ അല്ല. ഒരു ദിവസം സാധനം രാഘവന്റെ കയ്യില്‍ നിന്നു വാങ്ങി ഒന്നു പരീക്ഷിച്ചു നോക്കി. സംഗതി വച്ചിട്ട് ഒരു മിനിട്ട് ആയപ്പോഴേക്കും വാള് വയ്ക്കാനും തൂറാനും മുള്ളാനും ഒക്കെ ഒരുമിച്ചു മുട്ടി. ജിനു മിസിന്റെ ക്ലാസ്സ് ആണ്, ഒന്നിന് പോണം എന്ന് പറഞ്ഞു ഇറങ്ങി ഓടി, പണ്ടാരം എന്ത് ചെയ്തിട്ടും വാള് പുറത്തു വരുന്നില്ല, എന്തൊക്കയോ പോലെ. എന്തായാലും അതോടെ നിര്‍ത്താന്‍ ഒന്നും ഉദ്ദേശം ഇല്ലായിരുന്നു, പിന്നെയും ഇതുപോലെ ക്ലാസ്സില്‍ ഇരുന്നു വയ്ക്കുമാരുന്നു.

സ്ഥല പരിമിധി കാരണം ഞങ്ങള്ക്ക് സ്ഥിരം ആയി ഒരു ക്ലാസ്സ് ഉണ്ടായിരുന്നില്ല. അതിനെതിരെ ഒരു ദിവസം ഉച്ചവരെ നിരാഹാര സമരം നടത്തിക്കൊണ്ടായിരുന്നു രണ്ടാം വര്ഷം ആരംഭിച്ചത്. വേറൊരു സമരത്തിന്റെ ദിവസം ക്ലാസ്സ് ഉണ്ടായിരുന്നില്ല, അന്ന് ജയ്കൃഷ്ണക്ക് കയറിയപ്പോ ഇടിവാളും താടിയും പറഞ്ഞു ചുമ്മാ കട്ടപ്പനയ്ക്ക് വാടെ, വൈകിട്ട് തിരിച്ചു വരാമെന്ന്. രാജാവും പറഞ്ഞു പോകാം ടീമേ എന്ന്. എന്നാ ശരി എന്നും പറഞ്ഞു കട്ടപ്പന ചെന്നു, അവിടുന്ന് വീണ്ടും ബസ്സ് തങ്കമണി (സ്ഥലപേരാണ്) പോകുന്നുണ്ട്. ഞങ്ങള്‍ ഉള്ളതുകൊണ്ട് സിജോചാച്ചന്‍ കട്ടപ്പന ഇറങ്ങി വീട്ടില്‍ പോയി. ഞങ്ങള്‍ ബസിന്റെ കിളികള്‍ ആയി. മനോജും ജോബിയും രാജാവും ഞാനും. അവിടെ ചെന്നപ്പോ താടി അവിടെയോ ചെന്നു ഒരു കുപ്പി ലോക്കല്‍ സാധനം വാങ്ങി, ബസില്‍ വച്ചു തന്നെ അവനെ ഫിനിഷ് ചെയ്തു. തിരിച്ചു വന്ന വഴി ഒരു ചേട്ടനെ പുള്ളിക്കാരന്റെ ഒരു ചാക്ക് കെട്ട് വണ്ടിക്കകത്തുനിന്നു ഇറക്കാന്‍ സഹായിച്ചു, പുള്ളി ഒരു രണ്ടു രൂപ കയ്യില്‍ തന്നു, അതെ എന്റെ ആദ്യത്തെ പണിക്കൂലി ആയിരുന്നു അത്. ഒരിക്കലും മറക്കാന്‍ പറ്റുന്നില്ല. ആദ്യമായി പണിയെടുത്തു കിട്ടിയ കൂലി.
പുഷ്പന്‍ മനോജിനു ക്ലാസ്സില്‍ തന്നെ ഉള്ള ഒരു പെണ്ണിനോട് ചെറിയൊരു ലൈന്‍. അവളുടെ ജന്മദിനത്തിനു ഇഷ്ടന്‍ ഐ ലവ് യു എന്നെഴുതിയ ഒരു ക്ലോക്ക് സമ്മാനം കൊടുത്തു. അവള്‍ അത് തിരിച്ചും കൊടുത്തു. ആകെ തളര്‍ന്ന അവന്‍ തന്റെ മനസു പോലെ അതും തല്ലി പൊട്ടിച്ചു കളഞ്ഞു. ഇതിനിടയില്‍ രാജാവും ജോബിയും ഹരികൃഷ്ണന്‍മാരെപോലെ ഒരു പെണ്ണിന്റെ പുറകെ നടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ തന്റെ കൂട്ടുകാരന് വേണ്ടി ജോബി പിന്മാറി. രാജാവിന് ആ പെണ്ണെന്നു പറഞ്ഞാല്‍ ജീവനായിരുന്നു അന്നൊക്കെ. അവള്‍ പറഞ്ഞാല്‍ ചാവാനും തയ്യാര്‍. പക്ഷെ അവള്‍ക്ക് ഇങ്ങനൊന്നും ആലോചിക്കാന്‍ കൂടി വയ്യാരുന്നു, അതിന്റെ ക്യരക്ടെര് അങ്ങിനാരുന്നു, എന്റടുത്തു പറയുമായിരുന്നു ആ കൊച്ച്, എനിക്ക് അവന്‍ വിചാരിക്കുന്ന പോലെ ഒന്നും ആവാന്‍ പറ്റില്ല ഒരിക്കലും എന്നൊക്കെ, എന്റെ റോള്‍ മോഡല്‍ ആയിരുന്നു ആ കൊച്ച്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമ. മറ്റൊന്ന് രാജാവ് നല്ലൊരു കവിയും കൂടി ആയിരുന്നു, അവളെ മനസ്സില്‍ വച്ച് ആശാന്‍ ഒത്തിരി കവിതകള്‍ എഴുതിയിരുന്നു " നിഴലായിരുന്നോ നീ.. നിനവായിരുന്നോ നീ.. നിലവിളക്കിന്‍ തിരിനാളമേ... മുകിലാല്‍ മറയുന്ന..... " അതില്‍ ഒരു കവിതയായിരുന്നു, ഈ കവിത യൂത്ത് ഫെസ്റിവലില്‍ ബിനോഷ് പാടി സമ്മാനം കിട്ടിയിരുന്നു. ഒരു ദിവസം രാജാവും ജീവനും ഞാനും കൂടി ചെല്ലാര്‍കോവിലില്‍ ഉള്ള പാണ്ടികുഴി എന്ന് പറയുന്ന സ്ഥലത്തു പോയി, അതൊരു സുയിസൈഡ് പോയിന്റ് എന്ന് വേണമെങ്ങില്‍ പറയാം, താഴെ തമിഴ്നാടാണ്. അങ്ങ് ദൂരെ കമ്പം വരെ എവിടെ നിന്നാല്‍ കാണാന്‍ പറ്റും. അവിടെ നിന്നു കുറെ കാറ്റടിച്ചപ്പോ രാജാവിനു കവിതയുടെ അസുഖം വന്നു, അവിടെ നിന്നു ഉച്ചത്തില്‍ ആകാശത്തേക്ക് നോക്കി അളിയന്‍ പാടി, അതുകഴിഞ്ഞപ്പോ ഇനി ജീവിക്കുന്നില്ല എന്നും പറഞ്ഞു താഴേക്ക് ഇറങ്ങി, ഞങ്ങള്‍ ആകെ പേടിച്ചു പോയി, കഴുവര്ടമോന്‍ ചാടിയോ, ഇനി എന്ത് ചെയ്യും എന്നോര്‍ത്ത് നിന്നു പോയി, ജീവന്‍ പതുക്കെ താഴേക്ക് ഒന്നു നോക്കിയപ്പൊ അവിടെയുള്ള ഒരു പാറയുടെ അടിയില്‍ ഒളിച്ചിരിക്കുന്നു ആശാന്‍!! അവനെ മുകളിലേക്ക് കയറ്റി, പിന്നെ അവിടെ ഒരു തെറിയഭിഷേകം ആയിരുന്നു.

Monday, June 30, 2008

പോളിയില്‍ ഇന്ന് - 1

1999-2002 കാലഘട്ടത്തിലെ ചില അനുഭവങ്ങള്‍ വാക്കുകളിലുടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു,

ജീവിതത്തിലെ ഏറ്റവും മനോഹരം ആയ കാലഘട്ടം കലാലയ ജീവിതം ആണല്ലോ.. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു അതുപോലെ ഒരു കലാലയം. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം ആയ തേക്കടിയുടെ അടുത്ത് കുമളിയില്‍ ഗവ. പോളിടെക്നിക്. അവിടെ ഉള്ള ഒരു പള്ളിയുടെ കെട്ടിടം വാടകയ്ക്ക് എടുത്തു അതില്‍ ആണ് സ്ഥാപനം, താഴത്തെ നിലയില്‍ ഏലക്ക സ്റ്റോര്‍ ഞങ്ങള്‍ മുകളിലെ നിലയില്‍. എന്നാലും എപ്പോഴും എലക്കയുടെ മണം ആയിരുന്നു (അഗു പപ്പയുടെ കടയിലെ പരിപ്പുവട കഴിച്ചില്ലെങ്കില്‍) അന്തരീക്ഷത്തില്‍. ആദ്യ ദിവസം കോളേജില്‍ ചെന്നു, കുമളിയില്‍ കിട്ടിയവരെല്ലാം വന്നിരുന്നു, ആരെയും അറിയില്ല, ആകെ ഒരു അപരിചിത ലോകം പോലെ.. അങ്ങിനെ ഇരുന്നപ്പോ പ്രീ ഡിഗ്രിക്ക് തൊടുപുഴ ന്യൂമാനില്‍ ഒപ്പം ഉണ്ടായിരുന്ന കംസനെ കണ്ടു, തല്ലാന്‍ വരുന്നവരോടുപോലും ഹാന്‍സ് വാങ്ങിക്കുന്ന ടീം, അവന്‍ ഇലക്ട്രോണിക്സ് ബാച്ച് ആണ്, ഞാന്‍ ചേര്‍ന്നത് computer application & business management എന്ന ബാച്ചും. പേരു കണ്ടു ഞെട്ടണ്ടാ കേട്ടോ, ഞങ്ങള്‍ ഒന്നു ഞെട്ടി ആദ്യം ഈ പേരു കേട്ടപ്പോള്‍, പക്ഷെ അതൊരു തുടക്കം മാത്രം ആയിരുന്നു, course തീര്‍ന്ന് ജോലിക്ക് ശ്രമിക്കുമ്പോള്‍ ആയിരുന്നു പൂര്‍ണമായത്‌... കാരണം അത്രയ്ക്ക് നല്ല കോഴ്സ് ആയിരുന്നേ..
അങ്ങിനെ ആദ്യ ദിവസം ക്ലാസ്സ് ഒന്നും ഇല്ലായിരുന്നു.. രണ്ടാം ദിവസം ആദ്യത്തെ ക്ലാസ്സ് ജിനു മാഡത്തിന്റെ accountancy, മാഡം എല്ലാവരെയും പരിചയപ്പെട്ടു പിന്നെ ഈ സബ്ജക്ടിനെപറ്റി ചെറിയ ആമുഖം തന്നു, പ്രിയപ്പെട്ട ജിനു മാഡം, അവര്‍ നല്ലപോലെ പഠിപ്പിച്ചിരുന്നു ഞങ്ങളെ, ഒരിക്കലും ക്ലാസ്സില്‍ ദേഷ്യപെട്ടിട്ടില്ല, അതുപോലെ നല്ല ഇംഗ്ലീഷ് ആയിരുന്നു അവരുടെ. ആദ്യമൊക്കെ ചില ഇംഗ്ലീഷ് വാക്കുകള്‍ പിടികിട്ടിയിരുന്നില്ല, നമ്മള്‍ ആകെ ഇംഗ്ലീഷ് കേള്‍ക്കുന്നത് ക്രിക്കറ്റ് കാണുമ്പോഴാ, അതില്‍ തന്നെ മനസിലാകുന്നത് out , six ഒക്കെയാ പിന്നെ ഞങ്ങള്‍ക്ക് ക്ലാസ്സില്‍ ഈഗോ എന്നൊരു പ്രശ്നം ഇല്ലായിരുന്നു എല്ലാവനും ഒരേ തരക്കാര്‍. ഒരേ തൂവല്‍ പക്ഷികള്‍. പിന്നെ വന്നത് ഒരു ചാണ്ടി സാര്‍, പുള്ളിയെ പറ്റി പറഞ്ഞാല്‍, പുള്ളി ഇന്നു ഒരു നോട്ട് തന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വന്നു പറയും ഞാന്‍ അന്ന് തന്ന നോട്ടില്‍ രണ്ടാമത്തെ വാക്യത്തില്‍ is നു പകരം was ചേര്‍ക്കണം എന്ന് . പുള്ളിയുടെ ഭാഗ്യത്തിന് ക്ലാസ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോ വേറെ ജോലി കിട്ടി പോയി.. ഒരു ജയന്‍ സാര്‍ ഉണ്ടായിരുന്നു പഞ്ച പാവം ക്ലാസ്സില്‍ ഒന്നു ഉറക്കെ സംസാരിക്കുക പോലും ഇല്ലായിരുന്നു.. ഇവരൊക്കെ ആയിരുന്നു ആദ്യവര്‍ഷത്തെ ഗുരുക്കള്‍... ശിഷ്യര്‍ 32 അതില്‍ എട്ടു സ്ത്രീ ജനങ്ങള്‍. ശിഷ്യര്‍ കൂടുതലും അവിടെയൊക്കെ റൂം (റമ്മും) എടുത്തു വാടകക്ക് ആണ് താമസിച്ചിരുന്നത്, പെണ്‍കുട്ടികള്‍ക്ക് മാത്രം കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ഹോസ്റ്റല്‍ ഉണ്ടായിരുന്നു. മിക്കവരുടെയും വീട് ദൂരെ സ്ഥലങ്ങളില്‍ ആയിരുന്നു. ഞാന്‍ അച്ഛന്‍ പെങ്ങളുടെ വീട്ടില്‍ കൂടി, എട്ടാം മൈല്‍ അഥവാ അണക്കര എന്ന സ്ഥലത്ത് കട്ടപ്പന കുമളി റൂട്ടില്‍ ഒരു ആറു കിലോമീറ്റെര്‍ അകലെ . ഇനി ക്ലാസില്‍ ഞങ്ങള്‍ ചോറ്റുകുഴി അച്ചായന്‍, ജോസ്പ്‌, ശുണ്ണി ആയിരുന്നു ഒരു ടീം, പിന്നെ പുഷ്പന്‍ മനോജ്, രാജാവ്, ജോബി ടീമിലും എനിക്ക് മാത്രം മെംബെര്‍ഷിപ്‌ ഉണ്ടായിരുന്നു.
കാരണം ഞാന്‍ വെറും തറ ആയിരുന്നു മനോജിനെപോലെ, ഞങ്ങളുടെ മുദ്രാവാക്യവും അതായിരുന്നു- നമ്മളൊക്കെ തറകളാടേ..
അതുപോലെ മറ്റൊരു കമ്പനി ആയിരുന്നു ജയകൃഷ്ണയിലെ ഇടിവാള്‍, സജിചേട്ടന്‍, താടി, സിജോചാച്ചന്‍, അജി, സതീശന്‍ ചേട്ടായി എന്നിവര്‍. അതെ ജയകൃഷ്ണ ഞങ്ങള്‍ സ്ഥിരമായി പോകുന്ന ഞങ്ങളുടെ സ്വന്തം ബസ്സ് ആയിരുന്നു, KL-6 3872, കട്ടപ്പന കുമളി വെള്ളാരംകുന്ന് ബസ്സ്. ശരിക്കും ഞങ്ങളുടെ ഒരു കൂട്ടുകാരനെപോലെ ആയിരുന്നു ആ ബസ്സ്. യാത്ര രസമായിരുന്നു, ബാക്ക് ഡോര്‍ ആയിരുന്നു ഞങ്ങളുടെ സ്ഥലം അതില്‍ തന്നെ ൫ പേര്‍ കാണും, ബാക്ക് ടോറില്‍ നിന്നുള്ള ആ യാത്രകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല, കുമളിയില്‍ ചെല്ലുമ്പോ ചിലപ്പോ അവിടെ ഇറങ്ങാതെ നേരെ വെല്ലാരംകുന്നിനു പോകും ചുമ്മാ ഒരു ട്രിപ്പ്‌, അവിടെ പഠിക്കുന്ന വെള്ളാരം കിളികളും കാണും ബസില്‍, എന്നിട്ട് കുട്ടന്‍ ചേട്ടന്റെ കടയില്‍നിന്ന് ചായയും കുടിച്ചു രണ്ടാമത്തെ hour ക്ലാസ്സില്‍ കയറും, ആ hour പത്തിലിന്റെ ആയിരിക്കും പുള്ളിയാണ് business management HRM പഠിപ്പിക്കുന്നത് ഉള്ളത് പറയാമല്ലോ വന്നപ്പോഴൊക്കെ ആള്‍ പാവം ആയിരുന്നു പക്ഷെ സെക്കന്റ് ഇയര്‍ ആയപ്പോ ആള്‍ മാറി എന്നാലും നല്ല പഠിപ്പീര് ആയിരുന്നു അത് സമ്മതിക്കുന്നു. പിന്നെ വലിയ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങള്‍ ആ പോളിയിലെ രണ്ടാം ബാത്ച്ചുകാര്‍ ആയിരുന്നു, ഞങ്ങള്ക്ക് മുകളില്‍ ഒരു സീനിയര്‍ ബാച്ചേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ ഒരേ ഒരു മൂത്രപ്പുരയും, അതില്‍ വേണം പോളി പിള്ളേര്‍ക്കും താഴത്തെ ഏലക്കാ സ്റ്റോറിലെ ആള്‍ക്കാര്‍ക്കും കാര്യം സാധിക്കാന്‍, അതായത് ഒരാള്‍ അകത്തു കയറിയാല്‍ പുറത്തു ഒരാളെ നിര്‍ത്തുമായിരുന്നു സിംബല്‍ ആയിട്ട് . ഞങ്ങളുടെ കോളേജ് രണ്ടാം നിലയില്‍ ആണല്ലോ അവിടെയും ഒരെണ്ണം ഉണ്ടായിരുന്നു പക്ഷെ അത് teachers ന് ആയിരുന്നു, ഞാനും മനോജും അവിടെ പോകുമായിരുന്നു എന്നിട്ട് വെള്ളം ഒഴിക്കാതെ ഇറങ്ങി വരും അത് ഞങ്ങളുടെ ഒരു നേരംപോക്ക് ആയിരുന്നു. കാരണം ഞങ്ങള്‍ തറകള്‍ ആണല്ലോ. അതുപോലെ പിള്ളേര്‍ക്കുള്ള മൂത്രപ്പുരയില്‍ ഞങ്ങള്‍ രണ്ടുപേര്‍ കയറും, ഒരാള്‍ ടോയിലെട്ടിലും മറ്റെയാള്‍ അവിടെയുള്ള വാഷ്ബേസിനിലും മൂത്രം ഒഴിക്കും. അല്ലെങ്ങില്‍ തറകള്‍ എന്നും പറഞ്ഞു നടക്കുന്നതെന്തിനാ അതായിരുന്നു രീതി . അങ്ങിനെ ഒടുവില്‍ ആ വര്‍ഷത്തെ ക്രിസ്മസ് വന്നു, ക്രിസ്മസ് ഫ്രണ്ട് നു സമ്മാനം കൊടുക്കല്‍ ഒക്കെ ഉണ്ടായിരുന്നു, ക്രിസ്മസ് അല്ലെ കുറച്ചു വീഞ്ഞ് കുടിചില്ലെങ്ങില്‍ കര്‍ത്താവ്‌ എന്ത് വിചാരിക്കും എന്നും പറഞ്ഞു ചോറ്റുകുഴിയും ക്ലാസ്സിലെ മല്ലന്‍ പുറ്റടി സന്തോഷും അത് വാങ്ങാന്‍ പോയി പക്ഷെ കിട്ടിയത് ocr ഫുള്‍ അങ്ങിനെ ജീവിതത്തില്‍ ആദ്യം പൂസ് ആയി. രണ്ടെണ്ണം വിട്ടിട്ടാ ക്ലാസ്സില്‍ ചെന്നത് എല്ലാവനും. അങ്ങിനെ പരിപാടിക്കിടയില്‍ പ്രാന്‍സിക്ക് കിട്ടിയത് പുറ്റടി കൊടുത്ത ഒരു ബീയര്‍ ആയിരുന്നു കിട്ടിയപ്പൊ തന്നെ അത് ചീറ്റിച്ചു ക്ലാസ്സിലെല്ലാം വീണു ഇതിനിടക്ക് ocr ന്റെ കൂടെ ആദ്യമായി ഗണേഷ് വച്ച ചാച്ചനു (ബേസില്‍) തൂറാന്‍ മുട്ടി ഓടി ചെന്നത് teachers ന്റെ ടോയിലെറ്റില്‍. തനിക്ക് മുന്പേ ഇതേ ആവശ്യവുമായി പോയ വെട്ടിക്കല്‍ ഡൈമന്‍ (അഭീഷ്) ആണെന്ന് കരുതി അതിനകത്ത്‌ ഉണ്ടായിരുന്ന principal in charge ബാബു സാറിനെ തെറി വിളിച്ചു. ബാബു സാര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു ഞാനൊരു chemistry അധ്യപകനാ alcohol മണം എനിക്ക് പിടികിട്ടും എന്ന്. എന്തായാലും ആ ഉല്‍സവം അവിടെ കഴിഞ്ഞു.

Wednesday, June 25, 2008

ചില പ്രത്യേക അറിയിപ്പുകള്‍

കാണ്മാനില്ല : പ്രണയത്തെ കാണ്മാനില്ല. കണ്ടുകിട്ടുന്നവര്‍ ഉടന്‍തന്നെ അടുത്തുള്ള കലാലയത്തില്‍ വിവരമറിയിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്‌: പ്രണയത്തെ കാണാതായതു മുതല്‍ ലൈനടി, വളയ്ക്കല്‍, വീഴിക്കല്‍ തുടങ്ങിയ പേരുകളില്‍ ധാരാളം അപരന്മാര്‍ ഇറങ്ങിയിട്ടുള്ളതായി അറിയുന്നു. അനുകരനങ്ങളില്‍പ്പെട്ടു വഞ്ചിതരാകാതിരിക്കുക.

മത്സരഫലം പ്രസിദ്ധീകരിച്ചു: കാമുകന്‍, പ്രണയിനി, പ്രിയ, കമിതാവ് എന്നിവരെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വോട്ടുകള്‍ക്കു പരാജയപ്പെടുത്തിക്കൊണ്ട് "ലൈന്‍" വിജയകിരീടം കരസ്ഥമാക്കി. കാലാഹരണപ്പെട്ടു എന്നാരോപിക്കപ്പെട്ട് മത്സരത്തില്‍ നിന്നും പുറത്തായ പ്രിയതമന്‍, പ്രാണനാഥന്‍, ഹൃദയേശ്വരി എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

***** ഒരിക്കല്‍ മലയാള മനോരമ കാമ്പസ് ലൈനില്‍ വന്നത് *****