Monday, June 30, 2008

പോളിയില്‍ ഇന്ന് - 1

1999-2002 കാലഘട്ടത്തിലെ ചില അനുഭവങ്ങള്‍ വാക്കുകളിലുടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു,

ജീവിതത്തിലെ ഏറ്റവും മനോഹരം ആയ കാലഘട്ടം കലാലയ ജീവിതം ആണല്ലോ.. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു അതുപോലെ ഒരു കലാലയം. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം ആയ തേക്കടിയുടെ അടുത്ത് കുമളിയില്‍ ഗവ. പോളിടെക്നിക്. അവിടെ ഉള്ള ഒരു പള്ളിയുടെ കെട്ടിടം വാടകയ്ക്ക് എടുത്തു അതില്‍ ആണ് സ്ഥാപനം, താഴത്തെ നിലയില്‍ ഏലക്ക സ്റ്റോര്‍ ഞങ്ങള്‍ മുകളിലെ നിലയില്‍. എന്നാലും എപ്പോഴും എലക്കയുടെ മണം ആയിരുന്നു (അഗു പപ്പയുടെ കടയിലെ പരിപ്പുവട കഴിച്ചില്ലെങ്കില്‍) അന്തരീക്ഷത്തില്‍. ആദ്യ ദിവസം കോളേജില്‍ ചെന്നു, കുമളിയില്‍ കിട്ടിയവരെല്ലാം വന്നിരുന്നു, ആരെയും അറിയില്ല, ആകെ ഒരു അപരിചിത ലോകം പോലെ.. അങ്ങിനെ ഇരുന്നപ്പോ പ്രീ ഡിഗ്രിക്ക് തൊടുപുഴ ന്യൂമാനില്‍ ഒപ്പം ഉണ്ടായിരുന്ന കംസനെ കണ്ടു, തല്ലാന്‍ വരുന്നവരോടുപോലും ഹാന്‍സ് വാങ്ങിക്കുന്ന ടീം, അവന്‍ ഇലക്ട്രോണിക്സ് ബാച്ച് ആണ്, ഞാന്‍ ചേര്‍ന്നത് computer application & business management എന്ന ബാച്ചും. പേരു കണ്ടു ഞെട്ടണ്ടാ കേട്ടോ, ഞങ്ങള്‍ ഒന്നു ഞെട്ടി ആദ്യം ഈ പേരു കേട്ടപ്പോള്‍, പക്ഷെ അതൊരു തുടക്കം മാത്രം ആയിരുന്നു, course തീര്‍ന്ന് ജോലിക്ക് ശ്രമിക്കുമ്പോള്‍ ആയിരുന്നു പൂര്‍ണമായത്‌... കാരണം അത്രയ്ക്ക് നല്ല കോഴ്സ് ആയിരുന്നേ..
അങ്ങിനെ ആദ്യ ദിവസം ക്ലാസ്സ് ഒന്നും ഇല്ലായിരുന്നു.. രണ്ടാം ദിവസം ആദ്യത്തെ ക്ലാസ്സ് ജിനു മാഡത്തിന്റെ accountancy, മാഡം എല്ലാവരെയും പരിചയപ്പെട്ടു പിന്നെ ഈ സബ്ജക്ടിനെപറ്റി ചെറിയ ആമുഖം തന്നു, പ്രിയപ്പെട്ട ജിനു മാഡം, അവര്‍ നല്ലപോലെ പഠിപ്പിച്ചിരുന്നു ഞങ്ങളെ, ഒരിക്കലും ക്ലാസ്സില്‍ ദേഷ്യപെട്ടിട്ടില്ല, അതുപോലെ നല്ല ഇംഗ്ലീഷ് ആയിരുന്നു അവരുടെ. ആദ്യമൊക്കെ ചില ഇംഗ്ലീഷ് വാക്കുകള്‍ പിടികിട്ടിയിരുന്നില്ല, നമ്മള്‍ ആകെ ഇംഗ്ലീഷ് കേള്‍ക്കുന്നത് ക്രിക്കറ്റ് കാണുമ്പോഴാ, അതില്‍ തന്നെ മനസിലാകുന്നത് out , six ഒക്കെയാ പിന്നെ ഞങ്ങള്‍ക്ക് ക്ലാസ്സില്‍ ഈഗോ എന്നൊരു പ്രശ്നം ഇല്ലായിരുന്നു എല്ലാവനും ഒരേ തരക്കാര്‍. ഒരേ തൂവല്‍ പക്ഷികള്‍. പിന്നെ വന്നത് ഒരു ചാണ്ടി സാര്‍, പുള്ളിയെ പറ്റി പറഞ്ഞാല്‍, പുള്ളി ഇന്നു ഒരു നോട്ട് തന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വന്നു പറയും ഞാന്‍ അന്ന് തന്ന നോട്ടില്‍ രണ്ടാമത്തെ വാക്യത്തില്‍ is നു പകരം was ചേര്‍ക്കണം എന്ന് . പുള്ളിയുടെ ഭാഗ്യത്തിന് ക്ലാസ്സ് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോ വേറെ ജോലി കിട്ടി പോയി.. ഒരു ജയന്‍ സാര്‍ ഉണ്ടായിരുന്നു പഞ്ച പാവം ക്ലാസ്സില്‍ ഒന്നു ഉറക്കെ സംസാരിക്കുക പോലും ഇല്ലായിരുന്നു.. ഇവരൊക്കെ ആയിരുന്നു ആദ്യവര്‍ഷത്തെ ഗുരുക്കള്‍... ശിഷ്യര്‍ 32 അതില്‍ എട്ടു സ്ത്രീ ജനങ്ങള്‍. ശിഷ്യര്‍ കൂടുതലും അവിടെയൊക്കെ റൂം (റമ്മും) എടുത്തു വാടകക്ക് ആണ് താമസിച്ചിരുന്നത്, പെണ്‍കുട്ടികള്‍ക്ക് മാത്രം കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ഹോസ്റ്റല്‍ ഉണ്ടായിരുന്നു. മിക്കവരുടെയും വീട് ദൂരെ സ്ഥലങ്ങളില്‍ ആയിരുന്നു. ഞാന്‍ അച്ഛന്‍ പെങ്ങളുടെ വീട്ടില്‍ കൂടി, എട്ടാം മൈല്‍ അഥവാ അണക്കര എന്ന സ്ഥലത്ത് കട്ടപ്പന കുമളി റൂട്ടില്‍ ഒരു ആറു കിലോമീറ്റെര്‍ അകലെ . ഇനി ക്ലാസില്‍ ഞങ്ങള്‍ ചോറ്റുകുഴി അച്ചായന്‍, ജോസ്പ്‌, ശുണ്ണി ആയിരുന്നു ഒരു ടീം, പിന്നെ പുഷ്പന്‍ മനോജ്, രാജാവ്, ജോബി ടീമിലും എനിക്ക് മാത്രം മെംബെര്‍ഷിപ്‌ ഉണ്ടായിരുന്നു.
കാരണം ഞാന്‍ വെറും തറ ആയിരുന്നു മനോജിനെപോലെ, ഞങ്ങളുടെ മുദ്രാവാക്യവും അതായിരുന്നു- നമ്മളൊക്കെ തറകളാടേ..
അതുപോലെ മറ്റൊരു കമ്പനി ആയിരുന്നു ജയകൃഷ്ണയിലെ ഇടിവാള്‍, സജിചേട്ടന്‍, താടി, സിജോചാച്ചന്‍, അജി, സതീശന്‍ ചേട്ടായി എന്നിവര്‍. അതെ ജയകൃഷ്ണ ഞങ്ങള്‍ സ്ഥിരമായി പോകുന്ന ഞങ്ങളുടെ സ്വന്തം ബസ്സ് ആയിരുന്നു, KL-6 3872, കട്ടപ്പന കുമളി വെള്ളാരംകുന്ന് ബസ്സ്. ശരിക്കും ഞങ്ങളുടെ ഒരു കൂട്ടുകാരനെപോലെ ആയിരുന്നു ആ ബസ്സ്. യാത്ര രസമായിരുന്നു, ബാക്ക് ഡോര്‍ ആയിരുന്നു ഞങ്ങളുടെ സ്ഥലം അതില്‍ തന്നെ ൫ പേര്‍ കാണും, ബാക്ക് ടോറില്‍ നിന്നുള്ള ആ യാത്രകള്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല, കുമളിയില്‍ ചെല്ലുമ്പോ ചിലപ്പോ അവിടെ ഇറങ്ങാതെ നേരെ വെല്ലാരംകുന്നിനു പോകും ചുമ്മാ ഒരു ട്രിപ്പ്‌, അവിടെ പഠിക്കുന്ന വെള്ളാരം കിളികളും കാണും ബസില്‍, എന്നിട്ട് കുട്ടന്‍ ചേട്ടന്റെ കടയില്‍നിന്ന് ചായയും കുടിച്ചു രണ്ടാമത്തെ hour ക്ലാസ്സില്‍ കയറും, ആ hour പത്തിലിന്റെ ആയിരിക്കും പുള്ളിയാണ് business management HRM പഠിപ്പിക്കുന്നത് ഉള്ളത് പറയാമല്ലോ വന്നപ്പോഴൊക്കെ ആള്‍ പാവം ആയിരുന്നു പക്ഷെ സെക്കന്റ് ഇയര്‍ ആയപ്പോ ആള്‍ മാറി എന്നാലും നല്ല പഠിപ്പീര് ആയിരുന്നു അത് സമ്മതിക്കുന്നു. പിന്നെ വലിയ റാഗിംഗ് ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങള്‍ ആ പോളിയിലെ രണ്ടാം ബാത്ച്ചുകാര്‍ ആയിരുന്നു, ഞങ്ങള്ക്ക് മുകളില്‍ ഒരു സീനിയര്‍ ബാച്ചേ ഉണ്ടായിരുന്നുള്ളൂ. അതുപോലെ ഒരേ ഒരു മൂത്രപ്പുരയും, അതില്‍ വേണം പോളി പിള്ളേര്‍ക്കും താഴത്തെ ഏലക്കാ സ്റ്റോറിലെ ആള്‍ക്കാര്‍ക്കും കാര്യം സാധിക്കാന്‍, അതായത് ഒരാള്‍ അകത്തു കയറിയാല്‍ പുറത്തു ഒരാളെ നിര്‍ത്തുമായിരുന്നു സിംബല്‍ ആയിട്ട് . ഞങ്ങളുടെ കോളേജ് രണ്ടാം നിലയില്‍ ആണല്ലോ അവിടെയും ഒരെണ്ണം ഉണ്ടായിരുന്നു പക്ഷെ അത് teachers ന് ആയിരുന്നു, ഞാനും മനോജും അവിടെ പോകുമായിരുന്നു എന്നിട്ട് വെള്ളം ഒഴിക്കാതെ ഇറങ്ങി വരും അത് ഞങ്ങളുടെ ഒരു നേരംപോക്ക് ആയിരുന്നു. കാരണം ഞങ്ങള്‍ തറകള്‍ ആണല്ലോ. അതുപോലെ പിള്ളേര്‍ക്കുള്ള മൂത്രപ്പുരയില്‍ ഞങ്ങള്‍ രണ്ടുപേര്‍ കയറും, ഒരാള്‍ ടോയിലെട്ടിലും മറ്റെയാള്‍ അവിടെയുള്ള വാഷ്ബേസിനിലും മൂത്രം ഒഴിക്കും. അല്ലെങ്ങില്‍ തറകള്‍ എന്നും പറഞ്ഞു നടക്കുന്നതെന്തിനാ അതായിരുന്നു രീതി . അങ്ങിനെ ഒടുവില്‍ ആ വര്‍ഷത്തെ ക്രിസ്മസ് വന്നു, ക്രിസ്മസ് ഫ്രണ്ട് നു സമ്മാനം കൊടുക്കല്‍ ഒക്കെ ഉണ്ടായിരുന്നു, ക്രിസ്മസ് അല്ലെ കുറച്ചു വീഞ്ഞ് കുടിചില്ലെങ്ങില്‍ കര്‍ത്താവ്‌ എന്ത് വിചാരിക്കും എന്നും പറഞ്ഞു ചോറ്റുകുഴിയും ക്ലാസ്സിലെ മല്ലന്‍ പുറ്റടി സന്തോഷും അത് വാങ്ങാന്‍ പോയി പക്ഷെ കിട്ടിയത് ocr ഫുള്‍ അങ്ങിനെ ജീവിതത്തില്‍ ആദ്യം പൂസ് ആയി. രണ്ടെണ്ണം വിട്ടിട്ടാ ക്ലാസ്സില്‍ ചെന്നത് എല്ലാവനും. അങ്ങിനെ പരിപാടിക്കിടയില്‍ പ്രാന്‍സിക്ക് കിട്ടിയത് പുറ്റടി കൊടുത്ത ഒരു ബീയര്‍ ആയിരുന്നു കിട്ടിയപ്പൊ തന്നെ അത് ചീറ്റിച്ചു ക്ലാസ്സിലെല്ലാം വീണു ഇതിനിടക്ക് ocr ന്റെ കൂടെ ആദ്യമായി ഗണേഷ് വച്ച ചാച്ചനു (ബേസില്‍) തൂറാന്‍ മുട്ടി ഓടി ചെന്നത് teachers ന്റെ ടോയിലെറ്റില്‍. തനിക്ക് മുന്പേ ഇതേ ആവശ്യവുമായി പോയ വെട്ടിക്കല്‍ ഡൈമന്‍ (അഭീഷ്) ആണെന്ന് കരുതി അതിനകത്ത്‌ ഉണ്ടായിരുന്ന principal in charge ബാബു സാറിനെ തെറി വിളിച്ചു. ബാബു സാര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു ഞാനൊരു chemistry അധ്യപകനാ alcohol മണം എനിക്ക് പിടികിട്ടും എന്ന്. എന്തായാലും ആ ഉല്‍സവം അവിടെ കഴിഞ്ഞു.

Wednesday, June 25, 2008

ചില പ്രത്യേക അറിയിപ്പുകള്‍

കാണ്മാനില്ല : പ്രണയത്തെ കാണ്മാനില്ല. കണ്ടുകിട്ടുന്നവര്‍ ഉടന്‍തന്നെ അടുത്തുള്ള കലാലയത്തില്‍ വിവരമറിയിക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്‌: പ്രണയത്തെ കാണാതായതു മുതല്‍ ലൈനടി, വളയ്ക്കല്‍, വീഴിക്കല്‍ തുടങ്ങിയ പേരുകളില്‍ ധാരാളം അപരന്മാര്‍ ഇറങ്ങിയിട്ടുള്ളതായി അറിയുന്നു. അനുകരനങ്ങളില്‍പ്പെട്ടു വഞ്ചിതരാകാതിരിക്കുക.

മത്സരഫലം പ്രസിദ്ധീകരിച്ചു: കാമുകന്‍, പ്രണയിനി, പ്രിയ, കമിതാവ് എന്നിവരെ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വോട്ടുകള്‍ക്കു പരാജയപ്പെടുത്തിക്കൊണ്ട് "ലൈന്‍" വിജയകിരീടം കരസ്ഥമാക്കി. കാലാഹരണപ്പെട്ടു എന്നാരോപിക്കപ്പെട്ട് മത്സരത്തില്‍ നിന്നും പുറത്തായ പ്രിയതമന്‍, പ്രാണനാഥന്‍, ഹൃദയേശ്വരി എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

***** ഒരിക്കല്‍ മലയാള മനോരമ കാമ്പസ് ലൈനില്‍ വന്നത് *****