ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഏതോ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവ് ഒരു ന്യൂസ് ചാനലില്‍ ഇരുന്നു പറയുകയാ കേരളം ഞങ്ങള്‍ സ്തംഭിപ്പിക്കും. എന്നു വച്ചാ ഈ കഴുവര്ടമോന്റെ അപ്പന് സ്ത്രീധനം കിട്ടിയതല്ലേ കേരളം. വഴിയേ പോകുന്ന കാക്ക ഏതെങ്കിലും ഒരു നേതാവിന്റെ തലയില്‍ തൂറിയാല്‍ അതിനും ഹര്‍ത്താല്‍. പെട്രോള്‍ വില കൂടിയപ്പോ എത്ര ഹര്‍ത്താല്‍ നടത്തി ഇവിടെ, എന്നിട്ട് വിലകുറക്കാന്‍ കഴിഞ്ഞോ ഈ പന്നന്മാര്‍ക്ക് ??, ഇവിടെ സാക്ഷരത കൂടിയതായിരിക്കും കാരണം. കാശ്മീരില്‍ ആരെങ്ങിലും എന്തെങ്ങിലും കാണിച്ചതിന് കേരള ജനത എന്ത് പിഴച്ചു ?? പ്രതിഷേധം ഉള്ളവര്‍ക്ക് വേണമെങ്ങില്‍ ഒരു പ്രകടനം നടത്താം, അല്ലെങ്ങില്‍ ഉപവസിച്ചു സമരം നടത്താം, ഇതു ഒരു സംസ്ഥാനം മുഴുവന്‍ നിശ്ചലം ആക്കുക എന്ന് വച്ചാല്‍... ഇവനെയൊക്കെ കുനിച്ചു നിര്‍ത്തി ആസനത്തില്‍ ശൂലം തറക്കാന്‍ ആരും ഇല്ലല്ലോ ദൈവമേ.. ജനാതിപത്യം വേണ്ടാ, പട്ടാളം വരണം.. എങ്ങിലെ ഈ നായ്ക്കള്‍ പഠിക്കൂ. ഈ വ്യവസ്ഥിതി മാറണം കുറ്റം ചെയ്‌താല്‍ ശിക്ഷ വേണം, അത് ഇവിടെ ഇല്ലല്ലോ, ആര്ക്കും ആരെയും എന്തും ചെയ്യാം.. ശക്തന്‍ തമ്പുരാന്റെ ഇവിടെ വേണ്ടത്, അന്ന് ആളുകള്‍ക്ക് സ്വസ്ഥം ആയി ജീവിക്കാമായിരുന്നു, ചെറിയ കുറ്റങ്ങള്‍ക്ക് പോലും അദ്ദേഹം കര്‍ശന ശിക്ഷ കൊടുത്തിരുന്നു, അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു,
ഇവിടെ സൗദി അറേബ്യയില്‍ കഴിഞ്ഞ കൊല്ലം രാജ്യത്തിന്റെ രാജാവ് തന്നെ മരിച്ചിട്ടും പബ്ലിക് ലീവ് കൊടുത്തില്ല കാരണം ഒരു ദിവസം നിശ്ചലം ആയാല്‍ രാജ്യം പുരോഗതിയില്‍ നൂറു ദിവസം പുറകോട്ടു പോകും എന്നായിരുന്നു, ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ്. അതിന് ഇവിടെ ആര്‍ക്കു നേരം, എങ്ങിനെ നാളെ ഹര്‍ത്താല്‍ നടത്താം എന്നല്ലേ നോക്കുന്നതു..
എന്നെങ്ങിലും ഇതിനു ഒരു മാറ്റം ഉണ്ടാവുമോ ?????
Thursday, July 3, 2008
Wednesday, July 2, 2008
പോളിയില്‍ ഇന്ന് - 2
പിന്നെ പിന്നെ ഞങ്ങള്‍ വെള്ളമടിക്കാന്‍ പോകുന്നത് തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലെ കമ്പം എന്ന സ്ഥലത്തായിരുന്നു, ഞാനും ചോറ്റുകുഴിയും ജോസ്പും ശുണ്ണിയും. ഏതെങ്കിലും അവധി ദിവസങ്ങളില്‍ എന്തെങ്ങിലും കാരണം പറഞ്ഞു വീട്ടില്‍നിന്നും ചാടും. ചോറ്റുകുഴിയും ജോസ്പും സ്ഥിരമായി വരുന്നത് ചന്ദ്രന്‍ ചേട്ടന്‍ ഓടിക്കുന്ന കമ്പംമെട്ട്-ചങ്ങനാശ്ശേരി കൊണ്ടോടി ബസിനായിരുന്നു. എട്ടേകാലിനു അത് അണക്കരയില്‍ എത്തും, അവിടുന്ന് ഞാനും അന്ന് മാത്രം അതില്‍ കയറും, ചോറ്റുകുഴി വീട്ടില്‍ നിന്നു കപ്പ പുഴുക്കും ഇറച്ചി കറിയും പിന്നെ ടച്ചിങ്സ് നു മഞ്ഞ നിറത്തിലുള്ള നാരങ്ങാ അച്ചാറും കൊണ്ടുവരും. കുമളിയില്‍ ഇറങ്ങി, പാമ്പനാറ്റില്‍ നിന്നു ശുണ്ണിയും എത്തിയാല്‍ നേരെ തമിഴ്നാട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു സ്റ്റൈലന്‍ ബസില്‍ കയറി നേരെ കമ്പം ചെല്ലും, K A S നല്ല ബസ്സ് ആയിരുന്നു, തമിഴന്മാര്‍ പാട്ടും കൂത്തും ഒക്കെ ഉള്ള ബസിലെ കയറൂ. കമ്പത്ത് ചെന്നു ഏതെങ്കിലും വൈന്‍ ഷോപ്പില്‍ കയറി ഒരു ലിറ്റര്‍ വാങ്ങും, പിന്നെ നേരെ കെ കെ പെട്ടി റോഡില്‍ ഒരു നല്ല സ്ഥലം ഉണ്ട്, അവിടെ പോകും. അതൊരു ചെറിയ മണ്‍ റോഡ് ആയിരുന്നു നിറയെ തണല്‍ മരങ്ങളും ഒരു വശം തടാകവും മറുവശം കണ്ടവും, നല്ല കാറ്റും, റോഡ് ആണെങ്ങിലും ആള്‍ സഞ്ചാരം ഇല്ലായിരുന്നു. വെള്ളം അടിക്കാന്‍ പറ്റിയ സ്ഥലം. അതും ഓപ്പണ്‍ സ്പേസ്. ചോറ്റുകുഴിക്ക് ഒരു സ്വഭാവം ഉണ്ട്, തലയ്ക്കു പിടിച്ചാല്‍ ഏതെങ്കിലും മരത്തില്‍ കയറണം. അത് പുള്ളീടെ വീക്നെസ്സാ. ഞാന്‍ ഇതിലേ കയറി അതിലേ ഇറങ്ങും എന്നും പറഞ്ഞു വലിഞ്ഞു കയറി ഏതെങ്കിലും ചാഞ്ഞു കിടക്കുന്ന ശിഖ്‌രത്തില്‍ കൂടി ഇറങ്ങും, പിറ്റേദിവസം ക്ലാസ്സില്‍ വരുമ്പോഴാ ദേഹത്ത് മുള്ള് കൊണ്ടു കീറിയ പാടുകള്‍ ഒക്കെ കാണുക. പിന്നെ നേരെ ഏതെങ്കിലും തീയേറ്ററില്‍ കയറി ഒരു തമിഴ് പടവും കണ്ടു തിരിച്ചു വരും. അപ്പോഴേക്കും രാത്രി ആയിരിക്കും. കുമളിയില്‍ നിന്നു പിന്നെ കൊണ്ടോടിക്ക് കയറി പോകും ഒരിക്കല്‍ ഞാന്‍ ഇറങ്ങി കഴിഞു അവന്മാര്‍ രണ്ടും ഉറങ്ങി പോയി, ലാസ്റ്റ് സ്റ്റോപ്പില്‍ വച്ചു ചന്ദ്രന്‍ ചേട്ടനാ രണ്ടിനേം എഴുന്നെല്പിച്ചത്, അന്ന് ജോസ്പും ചോറ്റുകുഴീടെ വീട്ടില്‍ കിടന്നു, ചോറ്റുകുഴിക്ക് വീട്ടില്‍ കയറാനും ഒരു സൂത്രം ഉണ്ട്, കതകില്‍ മുട്ടിയിട്ട് തുറക്കാന്‍ തുടങ്ങുമ്പോ ഓടി പോയി മൂത്രം ഒഴിക്കും, മമ്മി വാതിക്കല്‍ നിന്നും പോയിട്ടേ ആശാന്‍ അകത്തു കയറു. അപ്പോള്‍ മണം കിട്ടില്ലല്ലോ.
ക്ലാസ്സ് കഴിഞ്ഞാ നേരെ റിസ്സാസ് കടയില്‍ ചെന്നു ഒന്നു വലിക്കും, കൂട്ടിനു മനോജോ ജോസ്പോ കാണും എത്രപേര്‍ ഉണ്ടെങ്ങിലും ഒരു വില്‍സ് മാത്രമെ വാങ്ങു, എന്നിട്ട് മാറി മാറി വലിക്കും, കാരണം പൈസ ഇല്ലാത്തത് തന്നെ. പിന്നെ സ്റ്റാന്‍ഡില്‍ ചെന്നു ജയകൃഷ്ണയില്‍ കയറി ഇരുന്നു അവരുമായി വര്ത്തമാനം പറഞ്ഞിരിക്കും, ൨ രൂപയ്ക്കു കടലയും വാങ്ങി കഴിച്ച്. വണ്ടി പോകാന്‍ ഇനിയും കാണും ൧൦-൧൫ മിനിട്ട്, ൪.൩൫ നു എറണാകുളത്തിനു പോകുന്ന ഒരു EBT ഉണ്ട് അതിലെ കിളി ഒരു അച്ചായി ആയിരുന്നു, ഊറായി എന്നാണു പേര്, ഇടിവാള്‍ ആ പേര് ഉറക്കെ വിളിക്കും, കേള്‍ക്കുന്നവര്‍ക്ക് അതൊരു തെറി ആയിട്ടെ തോന്നു. പുറപ്പെടാറാകുംമ്പോഴേക്കും വണ്ടിയുടെ മുന്‍പില്‍ ചെന്നു നിന്നു അവരോടൊപ്പം ആളെ വിളിയാണ്, എട്ടാം മൈല്, പത്താം മൈല്, പുറ്റടി, വണ്ടന്‍മേട്, ആമയാര്‍, പുളിയന്‍മല വഴി കട്ടപ്പന കട്ടപ്പന കട്ടപ്പന... തമിഴ്നാടു സ്റ്റാന്‍ഡില്‍ നിന്നു അണ്ണാച്ചികള്‍ വരുമ്പോ വിളിയൊന്നു പരിഷ്കരിക്കും, സീറ്റ് ഇറുക്കേന്‍ ടേപ്പ് ഇറുക്കേന്‍ പാട്ടിറുക്കേന്‍ എം ജി ആര്‍ പടം ഇറുക്കേന്‍... അപ്പൊ അവര്ക്കു സന്തോഷം ആവും. പിന്നെ ഡോറില്‍ നിന്നുള്ള ആ പോക്ക്.. ആറാം മൈല്‍ എത്തുമ്പോ രാജാവ് ഒരു നൂറു ഉമ്മയൊക്കെ തന്നു ഇറങ്ങും, എട്ടാം മൈല്‍ ആവുമ്പോ ഞാനും. പിന്നെ അടുത്ത ദിവസത്തേക്കുള്ള കാത്തിരിപ്പാണ്.
അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞങ്ങള്‍ പാന്‍ പരാഗ് ഒന്നു പരീക്ഷിച്ചു. സംഗതി കൊള്ളാം, പിന്നെ കുറെ നാളത്തേക്ക് അതായി ഉച്ചക്ക് ചോറ് ഉണ്ട് കഴിഞ്ഞാല്‍. തുളസി എന്നൊരു സാധനം ആയിരുന്നു ബെസ്റ്റ്. ജോസ്പിന്റെ കണ്ടു പിടിത്തം ആയിരുന്നു അത്. കൂടെ ചിലപ്പോ ഒരു വെറ്റിലയും ഇടും. രാഘവനും ശുണ്ണിയും ആയിരുന്നു ക്ലാസ്സിലെ തമ്പാക്കിന്റെ ഹോള്‍സെയില്‍. രാഘവന്‍ ഹാന്‍സും ശുണ്ണി ഗണേഷും. അന്ന് ശംഭു അത്ര പോപ്പുലര്‍ അല്ല. ഒരു ദിവസം സാധനം രാഘവന്റെ കയ്യില്‍ നിന്നു വാങ്ങി ഒന്നു പരീക്ഷിച്ചു നോക്കി. സംഗതി വച്ചിട്ട് ഒരു മിനിട്ട് ആയപ്പോഴേക്കും വാള് വയ്ക്കാനും തൂറാനും മുള്ളാനും ഒക്കെ ഒരുമിച്ചു മുട്ടി. ജിനു മിസിന്റെ ക്ലാസ്സ് ആണ്, ഒന്നിന് പോണം എന്ന് പറഞ്ഞു ഇറങ്ങി ഓടി, പണ്ടാരം എന്ത് ചെയ്തിട്ടും വാള് പുറത്തു വരുന്നില്ല, എന്തൊക്കയോ പോലെ. എന്തായാലും അതോടെ നിര്‍ത്താന്‍ ഒന്നും ഉദ്ദേശം ഇല്ലായിരുന്നു, പിന്നെയും ഇതുപോലെ ക്ലാസ്സില്‍ ഇരുന്നു വയ്ക്കുമാരുന്നു.
സ്ഥല പരിമിധി കാരണം ഞങ്ങള്ക്ക് സ്ഥിരം ആയി ഒരു ക്ലാസ്സ് ഉണ്ടായിരുന്നില്ല. അതിനെതിരെ ഒരു ദിവസം ഉച്ചവരെ നിരാഹാര സമരം നടത്തിക്കൊണ്ടായിരുന്നു രണ്ടാം വര്ഷം ആരംഭിച്ചത്. വേറൊരു സമരത്തിന്റെ ദിവസം ക്ലാസ്സ് ഉണ്ടായിരുന്നില്ല, അന്ന് ജയ്കൃഷ്ണക്ക് കയറിയപ്പോ ഇടിവാളും താടിയും പറഞ്ഞു ചുമ്മാ കട്ടപ്പനയ്ക്ക് വാടെ, വൈകിട്ട് തിരിച്ചു വരാമെന്ന്. രാജാവും പറഞ്ഞു പോകാം ടീമേ എന്ന്. എന്നാ ശരി എന്നും പറഞ്ഞു കട്ടപ്പന ചെന്നു, അവിടുന്ന് വീണ്ടും ബസ്സ് തങ്കമണി (സ്ഥലപേരാണ്) പോകുന്നുണ്ട്. ഞങ്ങള്‍ ഉള്ളതുകൊണ്ട് സിജോചാച്ചന്‍ കട്ടപ്പന ഇറങ്ങി വീട്ടില്‍ പോയി. ഞങ്ങള്‍ ബസിന്റെ കിളികള്‍ ആയി. മനോജും ജോബിയും രാജാവും ഞാനും. അവിടെ ചെന്നപ്പോ താടി അവിടെയോ ചെന്നു ഒരു കുപ്പി ലോക്കല്‍ സാധനം വാങ്ങി, ബസില്‍ വച്ചു തന്നെ അവനെ ഫിനിഷ് ചെയ്തു. തിരിച്ചു വന്ന വഴി ഒരു ചേട്ടനെ പുള്ളിക്കാരന്റെ ഒരു ചാക്ക് കെട്ട് വണ്ടിക്കകത്തുനിന്നു ഇറക്കാന്‍ സഹായിച്ചു, പുള്ളി ഒരു രണ്ടു രൂപ കയ്യില്‍ തന്നു, അതെ എന്റെ ആദ്യത്തെ പണിക്കൂലി ആയിരുന്നു അത്. ഒരിക്കലും മറക്കാന്‍ പറ്റുന്നില്ല. ആദ്യമായി പണിയെടുത്തു കിട്ടിയ കൂലി.
പുഷ്പന്‍ മനോജിനു ക്ലാസ്സില്‍ തന്നെ ഉള്ള ഒരു പെണ്ണിനോട് ചെറിയൊരു ലൈന്‍. അവളുടെ ജന്മദിനത്തിനു ഇഷ്ടന്‍ ഐ ലവ് യു എന്നെഴുതിയ ഒരു ക്ലോക്ക് സമ്മാനം കൊടുത്തു. അവള്‍ അത് തിരിച്ചും കൊടുത്തു. ആകെ തളര്‍ന്ന അവന്‍ തന്റെ മനസു പോലെ അതും തല്ലി പൊട്ടിച്ചു കളഞ്ഞു. ഇതിനിടയില്‍ രാജാവും ജോബിയും ഹരികൃഷ്ണന്‍മാരെപോലെ ഒരു പെണ്ണിന്റെ പുറകെ നടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ തന്റെ കൂട്ടുകാരന് വേണ്ടി ജോബി പിന്മാറി. രാജാവിന് ആ പെണ്ണെന്നു പറഞ്ഞാല്‍ ജീവനായിരുന്നു അന്നൊക്കെ. അവള്‍ പറഞ്ഞാല്‍ ചാവാനും തയ്യാര്‍. പക്ഷെ അവള്‍ക്ക് ഇങ്ങനൊന്നും ആലോചിക്കാന്‍ കൂടി വയ്യാരുന്നു, അതിന്റെ ക്യരക്ടെര് അങ്ങിനാരുന്നു, എന്റടുത്തു പറയുമായിരുന്നു ആ കൊച്ച്, എനിക്ക് അവന്‍ വിചാരിക്കുന്ന പോലെ ഒന്നും ആവാന്‍ പറ്റില്ല ഒരിക്കലും എന്നൊക്കെ, എന്റെ റോള്‍ മോഡല്‍ ആയിരുന്നു ആ കൊച്ച്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമ. മറ്റൊന്ന് രാജാവ് നല്ലൊരു കവിയും കൂടി ആയിരുന്നു, അവളെ മനസ്സില്‍ വച്ച് ആശാന്‍ ഒത്തിരി കവിതകള്‍ എഴുതിയിരുന്നു " നിഴലായിരുന്നോ നീ.. നിനവായിരുന്നോ നീ.. നിലവിളക്കിന്‍ തിരിനാളമേ... മുകിലാല്‍ മറയുന്ന..... " അതില്‍ ഒരു കവിതയായിരുന്നു, ഈ കവിത യൂത്ത് ഫെസ്റിവലില്‍ ബിനോഷ് പാടി സമ്മാനം കിട്ടിയിരുന്നു. ഒരു ദിവസം രാജാവും ജീവനും ഞാനും കൂടി ചെല്ലാര്‍കോവിലില്‍ ഉള്ള പാണ്ടികുഴി എന്ന് പറയുന്ന സ്ഥലത്തു പോയി, അതൊരു സുയിസൈഡ് പോയിന്റ് എന്ന് വേണമെങ്ങില്‍ പറയാം, താഴെ തമിഴ്നാടാണ്. അങ്ങ് ദൂരെ കമ്പം വരെ എവിടെ നിന്നാല്‍ കാണാന്‍ പറ്റും. അവിടെ നിന്നു കുറെ കാറ്റടിച്ചപ്പോ രാജാവിനു കവിതയുടെ അസുഖം വന്നു, അവിടെ നിന്നു ഉച്ചത്തില്‍ ആകാശത്തേക്ക് നോക്കി അളിയന്‍ പാടി, അതുകഴിഞ്ഞപ്പോ ഇനി ജീവിക്കുന്നില്ല എന്നും പറഞ്ഞു താഴേക്ക് ഇറങ്ങി, ഞങ്ങള്‍ ആകെ പേടിച്ചു പോയി, കഴുവര്ടമോന്‍ ചാടിയോ, ഇനി എന്ത് ചെയ്യും എന്നോര്‍ത്ത് നിന്നു പോയി, ജീവന്‍ പതുക്കെ താഴേക്ക് ഒന്നു നോക്കിയപ്പൊ അവിടെയുള്ള ഒരു പാറയുടെ അടിയില്‍ ഒളിച്ചിരിക്കുന്നു ആശാന്‍!! അവനെ മുകളിലേക്ക് കയറ്റി, പിന്നെ അവിടെ ഒരു തെറിയഭിഷേകം ആയിരുന്നു.

Subscribe to:
Posts (Atom)